നിർമ്മാണ മേഖല വ്യവസായമായി പ്രഖ്യാപിക്കുക- ലെൻസ് ഫെഡ്
തളിപ്പറമ്പ:ലെൻസ് ഫെഡ് തളിപ്പറമ്പ ഏരിയാ കൺവെൻഷൻ മാങ്ങാട് ലക്സോട്ടിക്കാ കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്നു. രാവിലെ 10.30 ന് പ്രസിഡൻ്റ് കെ പ്രജിത്ത് പതാക ഉയർത്തി. പ്രസിഡൻ്റ് കെപ്രജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നകൺവെൻഷൻതളിപ്പറമ്പ MLA TK ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ആന്തൂർ നഗരസഭാ ചെയർപേർസൺ വി സതീദേവി മുഖ്യാതിഥി യായി. സംസ്ഥാന വൈസ്പ്രസിഡൻ്റ് കെ വി പ്രസീജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചാർജർ കെ കമലാക്ഷൻ ജില്ലാ ചാർജർ പി പി കിഷോർ കുമാർ എന്നിവർ ആശംസ അറിയിച്ചു. ഏരിയാ വൈസ് പ്രസിഡൻ്റ് അജോമോൻ ജോസഫ് അനുശോചന പ്രസംഗം നടത്തി. ഉദ്ഘാടന സമ്മേളനത്തിന്ന് ഏരിയാ സെക്രട്ടറി പി.എസ് ബിജുമോൻ സ്വാഗതവും ഏരിയാ ട്രഷറർ രമേശൻ ഒ.ടി. നന്ദിയും പറഞ്ഞു.പ്രതിനിധി സമ്മേളനത്തിന് സംഘാടക സമിതി ചെയർമാൻശ്രീ സി.ശശീന്ദ്രൻ സ്വാഗതം പറഞ്ഞു ഏരിയാ പ്രസിഡൻ്റ് കെ. പ്രജിത്ത് അദ്ധ്യക്ഷത വഹിച്ചു ജില്ലാപ്രസിഡൻ്റ് ശ്രീ A. C. മധുസൂദനൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിച്ചു. സെക്രട്ടറി പി.എസ് ബിജുമോൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ രമേശൻ ഒ.ടി. വാർഷിക സാമ്പത്തിക I റിപ്പോർട്ടും അവതരിപ്പിച്ചു ഏരിയാ ക്ഷേമനിധി റിപ്പോർട്ട് പിവി അനിൽകുമാറും ജില്ലാ സംഘടനാ റിപ്പോർട്ട് ജില്ലാസെക്രട്ടറി M.P. സുബ്രഹ്മണ്യനും അവതരിപ്പിച്ചു .ജില്ലാ ക്ഷേമനിധി റിപ്പോർട്ട് ജില്ലാട്രഷറർ പോള ചന്ദ്രനും സംസ്ഥാന ക്ഷേമനിധി റിപ്പോർട്ട് സ്റ്റാറ്റ്യൂട്ടറിബോർഡ് മെമ്പർ ജഗത് പ്യാരി v.c യും അവതരിപ്പിച്ചു .മേൽ റിപ്പോർട്ടുകളിൽ സജീവമായ യൂണിറ്റ് തിരിച്ചുള്ളചർച്ചകൾക്കും മറുപടികൾക്കും ശേഷം എല്ലാറിപ്പോർട്ടുകളും കൺവെൻഷൻ അംഗീകരിച്ചു. നിർമ്മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ജില്ലാതല സംവിധാനം നടപ്പിലാക്കുക, ഉയർന്നു വരുന്ന നിർമ്മാണ വസ്തുക്കളുടെ വില ജില്ലാതലത്തിൻ ഏകീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയം കൺവെൻഷൻ അംഗീകരിച്ചു. ആലക്കോട് യൂണിറ്റ് മെമ്പർ മായ സി.സി പ്രമേയം അവതരിപ്പിച്ചു സംസ്ഥാന കമ്മറ്റി മെമ്പർശ്രീ എ.എസ് മാത്യു, ജില്ലാ ജോയൻ്റ് സെക്രട്ടറി രജീഷ് മാത്യു എന്നിവർ ആശംസാ പ്രസംഗം നടത്തി. സമ്മേളനത്തിന് സംഘാടകസമിതി കൺവീനർ പ്രതീഷ് സി. എൻ നന്ദി പറഞ്ഞു. കൺവെൻഷൻ വൈകിട്ട് 4 മണിയോടെ സമാപിച്ചു