ലെൻസ് ഫെഡ് തളിപ്പറമ്പ ഏരിയ കമ്മറ്റി ടി.സി.വി. ദിനേശ് കുമാർ അനുസ്മരണം സംഘടിപ്പിച്ചു
തളിപ്പറമ്പ :ലെൻസ് ഫെഡ് തളിപ്പറമ്പ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് ലെൻസ് ഫെഡ് മുൻ സംസ്ഥാന പ്രസിഡണ്ടും , സെക്രട്ടറിയുമായിരുന്ന ടി.സി.വി ദിനേശ് കുമാറിൻ്റെ ഒന്നാം ചരമ വാർഷികാത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടി ഏരിയ പ്രസിഡണ്ട് കെ.പ്രജിത്തിൻ്റെ അദ്ധ്യക്ഷതയിൽ ലെൻസ് ഫെഡ് ജില്ലാ പ്രസിഡണ്ട് എ.സി. മധുസൂദനൻ അനുസ്മരണ ഭാഷണം നടത്തി, പരിപാടിയിൽ ലെൻസ് ഫെഡ് സംസ്ഥാനകമ്മറ്റി അംഗങ്ങളായ കെ. കമലാക്ഷൻ, എ. എസ് മാത്യു,, ഏരിയ ഇൻ ചാർജ്ജ് കിഷോർ കുമാർ. പി.പി. , ജില്ലാ ട്രഷറർ പോള ചന്ദ്രൻ , ജില്ലാ ജോ:സെക്രട്ടറി റെജീഷ് മാത്യു, മുൻ സംസ്ഥാന കമ്മറ്റി അംഗം സി.ശശീന്ദ്രൻ ,തളിപ്പറമ്പ ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ബിന്ദു. വി.കെ, ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് . വിനോദ്.പി.പി , ഏരിയ വൈസ് പ്രസിഡണ്ട് . വി . ഹരിദാസൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ സെക്രട്ടറി ബിജു മോൻ സ്വാഗതവും, ട്രഷറർ നന്ദിയും പറഞ്ഞു