തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു
തളിപ്പറമ്പ്:ദേശീയ വ്യാപാരി ദിനം ’26 തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വളരെ വിപുലമായി വ്യാപാര ഭവനിൽ ആഘോഷിച്ചു.
പതാക ഉയർത്തി പ്രതിജ്ഞ എടുത്തു മധുരപലഹാര വിതരണവും വ്യാപാര ദിന സന്ദേശവും നൽകി .തുടർന്ന് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ. എസ്.റിയാസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ ദേവസ്യ മേച്ചേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പിൽ പുതുതായി ഡിവൈഎസ്പി ചുമതലയെടുത്ത ടിപി സുമേഷിന് സ്വീകരണം നൽകി
കാലവർഷക്കെടുതിയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ച കുപ്പം പ്രദേശത്തെ വ്യാപാരികൾക്കുള്ള സഹായ ധന വിതരണവും, അപകടത്തിൽപ്പെട്ടു ഓപ്പറേഷന് വിധേയനായ വ്യാപാരിക്ക് ചികിത്സ സഹായ ധനവും വിതരണം ചെയ്തു ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ ഫുട്ബോൾ മേളയിൽ ചാമ്പ്യന്മാരായ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ വേണ്ടി ഫുട്ബോൾ ടീമിന് ആദരവും ഉപഹാര സമർപ്പണവും നടത്തി. മർച്ചൻസ് അസോസിയേഷൻ മെമ്പർമാർ തന്നെയാണ് ഫുട്ബോൾ ടീമിന് വേണ്ടി അണിനിരന്നത്.ഒരു വ്യാപാരി വ്യാപാരം ചെയ്യുന്നത് അവന്റെ ലാഭത്തിനു വേണ്ടി മാത്രമല്ല സംഘടനയിലെ മെമ്പർമാർക്ക് വരുന്ന പ്രയാസങ്ങൾ വിഷമങ്ങൾ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സംഘടനയോടൊപ്പം നാടിന്റെയും സാമൂഹിക സാംസ്കാരിക മേഖലയിലും സമൂഹത്തിനും നന്മകളും സേവനങ്ങളും ചെയ്യാൻ വേണ്ടി കൂടിയാണ് എന്നുള്ളത് വ്യാപാരി ദിനത്തിൽ ഒന്നുകൂടി ഓർമ്മപ്പെടുത്തി. കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ നാടിന് വന്ന എല്ലാ പ്രതിസന്ധിക്കും പരിഹാരം കാണാൻ കൂടെ നിന്നത് വ്യാപാരികളും സംഘടനയും ആണ്, തഴച്ചുവരുന്ന ഓൺലൈൻ കച്ചവടവും അനധികൃത കച്ചവടവും പ്രോത്സാഹിപ്പിക്കാതെ നമ്മുടെ നാട്ടിലെ വ്യാപാരി വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടി പിടിക്കുന്നതിന് അവരോട് ഉത്പന്നങ്ങൾ വാങ്ങുകയും സഹകരിക്കുകയും ചെയ്യണമെന്നും യോഗം വിലയിരുത്തി.ചടങ്ങിൽ വൈസ് പ്രസിഡണ്ട് മാരായ കെ അയ്യൂബ്, അൽഫാ മുസ്തഫ, കെ. വി.ഇബ്രാഹിംകുട്ടി, സി.പി.ഷൗക്കത്തലി സെക്രട്ടറി മാരായ കെ കെ.നാസർ,സി ടി അഷ്റഫ്,കെ.ഷമീർ, അലി ആൽപി, സെക്രട്ടറിയേറ്റ് മെമ്പർമാരായ സോണി അബ്ദുൽ റഹ്മാൻ പി. പ്രദീപ്കുമാർ,പി പി അബ്ദുൽ നിസാർ, പി കെ.നിസാർ, കെപിപി ജമാൽ പി പി ഷാഫി കെ പി ലുക്മാൻ വാഹിദ് പനാമ ജില്ലാ പ്രവർത്തകസമിതി അംഗങ്ങളായ കെ വി സൈനുദ്ദീൻ, കെ. വി. ടി.ഗഫൂർ യൂത്ത് വിംഗ് ഭാരവാഹികളായ ബി ശിഹാബ്, കെ എസ് അഷ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ദീൻ സ്വാഗതവും ടി.ജയരാജ് നന്ദിയും പറഞ്ഞു