ലിവർ ഫൗണ്ടേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കുടുംബ സംഗമം
തളിപറമ്പ്:ലിവർ ഫൗണ്ടേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ കുടുംബ സംഗമം തളിപറമ്പ് ബാംബു ഫ്രഷ് ഹാളിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന ഭരണസമിതി അംഗം ഗോപി ഗോവിന്ദൻ അദ്ധ്യക്ഷനായി ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി വിനു വി .നായർ മുഖ്യാതിഥിയായി.സംസ്ഥാന ട്രഷറർ ബാബു കുരുവിള . സംസ്ഥാന കോർഡിനേറ്റർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ 2026- 28 വർഷത്തേയ്ക്കുള്ള പുതിയ ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു.. സോണി പി.എം രക്ഷാധികാരിയായും ഷനിൽ ചാലോട് പ്രസിഡൻ്റ്, പ്രസാദ് ഇരിട്ടി സെക്രട്ടറി . സാദിഖ് മാതമംഗഗലം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു