അഞ്ച് ഗ്രാമിലേറെ എം ഡി എം എ യുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
ഇരിട്ടി: ഇരിട്ടിയിൽ അഞ്ച് ഗ്രാമിലേറെ എം ഡി എം എ യുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ ഉള്ളിക്കൽ നുച്യാട് സ്വദേശികളായ എം.മിഥിലാജ് (23), കെ മുഹമ്മദ് സാദിഖ് (28 ) എന്നിവരാണ് പിടിയിലായത്.എക്സൈസ് കമ്മീഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷർഫുദ്ദീൻ, ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവരിൽ നിന്നും 5.20 ഗ്രാം MDMA കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. എക്സൈസ് സംഘത്തിൽ അസി എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ വി എൻ സതീഷ്, സിവിൽ എക് സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തുവളപ്പിൽ, കെ രമിഷ്,സി വി പ്രജിൽ, കെ.അഭിജിത്ത് , കെ.പി ജുനിഷ്, കെ.ടി ജോർജ്, എന്നിവരും ഉണ്ടായിരുന്നു.
പ്രതികളെ പിടികൂടുന്നതിൽ കേരള എടിഎസ്സിൻ്റെ സഹായവും ലഭിച്ചിരുന്നു