കേരളത്തിൽ ചിത്രം തെളിഞ്ഞു; 18 ഇടങ്ങളിൽ യുഡിഎഫ്, ഓരോ സീറ്റ് നേടി എൽഡിഫും ബിജെപിയും
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. 20 മണ്ഡലങ്ങളിൽ 17 എണ്ണത്തിൽ യുഡിഎഫ് മുന്നേറ്റം. ഒരിടത്ത് ബിജെപിയും രണ്ടിടത്ത് എൽഡിഎഫുമാണ്. ഏവരും ഉറ്റുനോക്കിയ മണ്ഡലമായ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിച്ചു. സുരേഷ് ഗോപിയിലൂടെ കേരളത്തിൽ താമര വിരിഞ്ഞിട്ടുണ്ട്. മുക്കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ജയിച്ചത്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയികൾ
• തിരുവനന്തപുരം – ശശി തരൂർ (യുഡിഎഫ്)
• ആറ്റിങ്ങൽ – അടൂർ പ്രകാശ് (യുഡിഎഫ്)
• കൊല്ലം – എൻ.കെ.പ്രേമചന്ദ്രൻ (യുഡിഎഫ്)
• പത്തനംതിട്ട – ആന്റോ ആന്റണി (യുഡിഎഫ്)
• മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്)
• ആലപ്പുഴ – കെ.സി.വേണുഗോപാൽ (യുഡിഎഫ്)
• കോട്ടയം – ഫ്രാൻസിസ് ജോർജ് (യുഡിഎഫ്)
• ഇടുക്കി – ഡീൻ കുര്യാക്കോസ് (യുഡിഎഫ്)
എറണാകുളം – ഹൈബി ഈഡൻ (യുഡിഎഫ്)
• ചാലക്കുടി – ബെന്നി ബെഹനാൻ (യുഡിഎഫ്)
• തൃശൂർ – സുരേഷ് ഗോപി (എൻഡിഎ)
• ആലത്തൂർ – കെ.രാധാകൃഷ്ണൻ (എൽഡിഎഫ്)
• പാലക്കാട് – വി.കെ.ശ്രീകണ്ഠൻ (യുഡിഎഫ്)
•പൊന്നാനി – എം.പി.അബ്ദുസമദ് സമദാനി (യുഡിഎഫ്)
• മലപ്പുറം – ഇ.ടി.മുഹമ്മദ് ബഷീർ (യുഡിഎഫ്)
• കോഴിക്കോട് – എം.കെ.രാഘവൻ (യുഡിഎഫ്)
• വയനാട് – രാഹുൽ ഗാന്ധി (യുഡിഎഫ്)
• വടകര – ഷാഫി പറമ്പിൽ (യുഡിഎഫ്)
• കണ്ണൂർ – കെ.സുധാകരൻ (യുഡിഎഫ്)
• കാസർകോട് – രാജ്മോഹൻ ഉണ്ണിത്താൻ (യുഡിഎഫ്)