തമിഴ്നാട്ടില്‍ ബിജെപിയ്ക്ക് അടിപതറി; എം കെ സ്റ്റാലിന്റെ പടയോട്ടമാണ് തമിഴകത്ത്
ചെന്നൈ : തമിഴ്നാട്ടില്‍ ബിജെപിയ്ക്ക് അടിപതറി. എം കെ സ്റ്റാലിന്റെ പടയോട്ടമാണ് തമിഴകത്ത്. മിന്നുന്നപ്രകടനമാണ് ഇന്ത്യ സഖ്യം കാഴ്ചവെച്ചത്. ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യം അതാണ് തമിഴ് നാട്ടിൽ കണ്ടത്. ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ പുതുച്ചേരിയിലെ ഒരു സീറ്റുൾപ്പടെ നാൽപത് സീറ്റുകളിലും ഗംഭീരവിജയം നേടി. രണ്ട് സീറ്റുകളിൽ മാത്രമാണ് അണ്ണാ ഡിഎംകെ, എൻഡിഎ മുന്നണികൾ കാര്യമായ ചെറുത്തുനിൽപ് നടത്തിയത്. ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയുമെല്ലാം ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തമിഴ്നാട്ടില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്. കോയമ്പത്തൂരില്‍ വിജയം ഉറപ്പിച്ച കെ അണ്ണാമലൈ ഒരു തവണ പോലും മുന്നിലെത്തിയില്ല. ബിജെപി തമിഴ്നാട്ടില്‍ കരുത്ത് കൂട്ടാന്‍ തുടങ്ങിയ സമയത്ത് സ്റ്റാലിന് തിരിച്ചടിച്ചത് കലൈഞ്ജര്‍ കരുണാനിധിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചാണ്. താന്‍ തിരിച്ചടിച്ചാല്‍ അത് താങ്ങാനാവില്ലെന്ന് കലൈഞ്ജര്‍ പറഞ്ഞിട്ടുണ്ട്, ആ വാക്കുകൾ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. ഈ വാക്കുകള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.