
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ നാലില്‍ നാലുസീറ്റുകളും ബിജെപി തൂത്തുവാരി
ഹിമാചല്‍പ്രദേശ് : കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ നാലില്‍ നാലുസീറ്റുകളും ബിജെപി തൂത്തുവാരി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ 1,82,357 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് സീറ്റായ ഹാമിര്‍പുരില്‍ വിജയിച്ചത്. നടി കങ്കണ റണാവത്തിനെ രംഗത്തിറക്കി 2021ലെ ഉപതെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മാണ്ഡി മണ്ഡലം ബിജെപി തിരിച്ചുപിടിച്ചു. 2014ലും 2019ലും ഇവിടെ ബിജെപിയാണ് വിജയിച്ചിരുന്നത്. 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സംസ്ഥാനമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യസിങ്ങിനെ ഇവിടെ അവര്‍ പരാജയപ്പെടുത്തിയത്.