വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
കൊച്ചി : വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി. തൃക്കാക്കര പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഈ മാസം 18നാണ് വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോ ടതി പരിഗണിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോകുകയായി രുന്നു. വനിതാ ഡോക്ടറുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന വേടന്റെ സുഹൃത്തുക്ക ളുടെ മൊഴിയെടുക്കും. പെൺകുട്ടിയും വേടനും തമ്മിൽ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.