മാടായിപ്പാറയിലെ മാലിന്യങ്ങൾ നീക്കംചെയ്ത്ചെറുകുന്ന് ഗവൺമെന്റ് വെൽഫെയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ
കണ്ണൂർ :മാടായിപ്പാറയിലെ മാലിന്യങ്ങൾ നീക്കംചെയ്ത് മാതൃകയാവുകയാണ് ചെറുകുന്ന് ഗവൺമെന്റ് വെൽഫെയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ..ജില്ലയിലെ അപൂർവ സസ്യ-ജന്തു വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ ഇന്ന് ഗുരുതരമായ മാലിന്യ പ്രശ്നം നേരിടുകയാണ്. നിയന്ത്രണമില്ലാതെ വലിച്ചെറിയുന്ന മാലിന്യങ്ങളും, പ്രത്യേകിച്ച് പൊട്ടിച്ചിട്ടിരിക്കുന്ന മദ്യക്കുപ്പികളും, മാടായിപ്പാറയുടെ ജൈവവൈവിധ്യത്തിനും സന്ദർശകരുടെ സുരക്ഷയ്ക്കും ഭീഷണിയാകുകയാണ്. .പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ മാടായിപ്പറയിൽ എത്തിയത്,
എന്നാൽ പാറ നിറയെ മദ്യക്കുപ്പികൾ പൊട്ടിച്ചിട്ട കാഴ്ചയാണ് വിദ്യാർത്ഥികൾ കണ്ടത് . ഇതേത്തുടർന്നാണ്ശുചീകരണ ദൗത്യം ഏറ്റെടുത്തത് .
വടുകുന്ദ ശിവക്ഷേത്രത്തിന് സമീപം നടന്ന ശുചീകരണത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പിച്ചില്ലുകളും ഉൾപ്പെടെ വലിയ തോതിൽ മാലിന്യങ്ങൾ നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറും.മാടായിപ്പാറയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, പ്രകൃതിയെ സംരക്ഷിക്കാൻ സന്ദർശകരും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും വിദ്യാർത്ഥികളും അധ്യാപകരും ആവശ്യപ്പെട്ടു.