മാഹി സെയ്ന്റ് തെരേസ ബസിലിക്കയിൽ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ നാലാംദിവസത്തിലേക്ക്
മയ്യഴി : മാഹി സെയ്ന്റ് തെരേസ ബസിലിക്കയിൽ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ നാലാംദിവസത്തിലേക്ക്. തിങ്കളാഴ്ച വൈകീട്ട് ചാന്ത രൂപതാധ്യക്ഷൻ മാർ എഫ്രേം നരിക്കുളത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ഇടവകവികാരിയും കോഴിക്കോട് രൂപതാവികാരി ജനറാളുമായ ഡോ. ജൻസൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ ബിഷപ്പിന് സ്വീകരണം നൽകി. സഹവികാരി. ചൊവ്വാഴ്ച വൈകിട്ട് 5.30-ന് ജപമാല, ആറിന് സാഘോഷ ദിവ്യബലി എന്നിവ നടക്കും. നവവൈദികരായ ഫാ. ഷിന്റോ, ഫാ. ഷിജോയ് എന്നിവർ കാർമികത്വം വഹിക്കും. 14, 15 തീയതികളിലാണ് പ്രധാന തിരുനാൾ നടക്കുക. തിരുനാൾ 22-ന് സമാപിക്കും.