
എല്ലാ മലയാള സിനിമകളുടെയും കളക്ഷൻ ഓരോ മാസവും പുറത്തു വിടാനൊരുങ്ങി നിർമാതാവ് ജി സുരേഷ് കുമാർ
റിലീസ് ചെയ്യുന്ന എല്ലാ മലയാള സിനിമകളുടെയും കളക്ഷൻ ഓരോ മാസവും പുറത്തു വിടാനൊരുങ്ങുകയാ ണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങാൻ പോകുന്ന യൂട്യൂബ് ചാനൽ ആയ ‘വെള്ളിത്തിര’ യിലൂടെയാവും കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിടാൻ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ നൂറു കോടിയുടെ നുണക്കണക്കുകളെ യെല്ലാം സുരേഷ് കുമാർ പൊളിച്ചടുക്കു മെന്നും പ്രഖ്യാപിച്ചു. “പലരും പറയുന്നു, ചില സിനിമകൾ നൂറ് കോടി നേടിയെന്ന്. എന്നാൽ 100 കോടി രൂപ ഷെയർ നേടിയ ഒരു സിനിമയുടെ പേരെടുത്തു പറയട്ടെ. അങ്ങനെ ഒരു ചിത്രത്തിന്റെ പേര് പറയാൻ ഞാൻ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ നിർമാതാക്കൾ ഷെയർ ആണ് കൂട്ടാറുള്ളത്, അല്ലാതെ മറ്റൊന്നും അല്ല”. – സുരേഷ് കുമാർ പറഞ്ഞു. നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന തരത്തിലേക്ക് സമരത്തിന് ഒരുങ്ങുകയാണ് മലയാളത്തിലെ സിനിമ സംഘടനകള്‍. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. തങ്ങളുടെ പടം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് പറയുന്നത് നിര്‍മാതാക്കളല്ലെന്നും താരങ്ങള്‍ അവരെക്കൊണ്ട് പറയിപ്പിക്കുന്നതാ ണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അല്ലാതെ സ്വന്തം ഗതികേട് അറിയുന്ന നിര്‍മാതാക്കള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയ്ക്ക് താങ്ങാൻ ആവുന്നതിന്റെ 10 ഇരട്ടി പ്രതിഫലമാണ് താരങ്ങൾ വാങ്ങുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മലയാള സിനിമ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. 700 കോടിയോളം രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷം മലയാള സിനിമയിൽ ഉണ്ടായത്. ഈ വര്‍ഷം ജനുവരി മാസത്തിൽ ഒരു സിനിമ മാത്രമാണ് തിയറ്ററിൽ ഹിറ്റായി ഓടിയതും. ഇത്തരം പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള അവസാന ശ്രമമെന്ന നിലക്കാണ് ജൂൺ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.