പണം തട്ടാനുള്ള ശ്രമം; മലയാളി ഡ്രൈവര്‍ തമിഴ്നാട്ടില്‍ കുത്തേറ്റു മരിച്ചു
മലയാളി ഡ്രൈവര്‍ തമിഴ്നാട്ടില്‍ കുത്തേറ്റു മരിച്ചു. ലോറി ഡ്രൈവറായ നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് മരിച്ചത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം നടന്നതെന്ന് കൃഷ്ണഗിരി പൊലീസ് വ്യക്തമാക്കി. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടുപകരണങ്ങളുമായി കഴിഞ്ഞാഴ്ച ബെംഗളുരുവിലേക്ക് പോയതാണ് ഏലിയാസ്. അവിടെ നിന്നും മടങ്ങുമ്പോഴാണ് സംഭവം.