കല്യാശ്ശേരിയിൽ “ആദരായനം” എന്ന പേരിൽ കലാ സാഹിത്യ രംഗത്തുള്ളവരെ ആദരിച്ചു
പാപ്പിനിശ്ശേരി : പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കല്യാശ്ശേരിയിൽ “ആദരായനം” എന്ന പേരിൽ കലാ സാഹിത്യ രംഗത്തുള്ളവരെ ആദരിച്ചു. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയ്കുമാർ ആദരഭാഷണം നടത്തി. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് TT ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ കാവുമ്പായി, കെ.വി. ശ്രീധരൻ, ടി.വേണുഗോപാലൻ, കെ.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.