
പോലീസ് ചെക്കിങ്ങിനിടെ വാഹനം നിർത്താതെ പോയി; 140 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിൽ
മുണ്ടേരി : മുണ്ടേരി ഏച്ചൂർ മാവിലാച്ചാൽ സ്വദേശി എം.സുഹൈൽ ആണ് 140 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ഇന്നലെ രാത്രി ചക്കരക്കൽ മുഴപ്പാല റോഡിൽ പോലീസ് ചെക്കിങ്ങിനിടെ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് ചക്കരക്കൽ സി ഐ എം പി ആസാദിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്.