തൃശൂർ മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം
തൃശൂർ : തൃശൂർ മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം. ഷൊർണ്ണൂർ തൃശൂർ സംസ്ഥാനപാതയിലെ വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് തീപിടുത്തം. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ആൻഡ് റെസ്ക്യൂ ടീമും, പൊലീസും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.തീ കൂടുതൽ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പമ്പിലെ ടാങ്കിലേക്ക് ഉൾപ്പെടെ തീ പടരുമോ എന്ന ഭയവുമുണ്ടായിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.