വനിതകൾക്കായി മൊബൈൽ ഡിജിറ്റൽ സാങ്കേതിക ബോധവൽക്കര ക്ലാസ്സ് സംഘടിപ്പിച്ചു .
തളിപ്പറമ്പ് :തൃച്ചംബരം പഞ്ചവടി റസിഡൻ്റ് സ് അസോസിയേഷൻ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതകൾക്കായി മൊബൈൽ ഡിജിറ്റൽ സാങ്കേതിക ബോധവൽക്കര ക്ലാസ്സ് സംഘടിപ്പിച്ചു . നാം ഉപയോഗിച്ച് വരുന്ന മൊബെൽ ഫോണിലെ വിവിധങ്ങളായഉപയോഗങ്ങളെപ്പറ്റി യുള്ള അറിവ് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ പഞ്ചവടി റസിഡൻ്റ് സ് അസോസിയേഷൻ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമാ നാരായണൻ്റെ അദ്ധ്യക്ഷതയിൽ നിരഞ്ജൻ . എ . പ്രജിത്ത് ക്ലാസ്സ് എടുത്തു. പരിപാടിയിൽ പഞ്ചവടി റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എം.വി. നാരായണൻ, , രക്ഷാധികാരി രജനി രമാനന്ദ് വനിതാ കൂടായ്മ ട്രഷർ പുഷ്പ പവിത്രൻ, പി.ആർ.എ. ജോ:സെക്രട്ടറി. സീത എൻ.എം. എന്നിവർ സംസാരിച്ചു. പരിപാടിയിൽ പി.ആർ.എ. സെക്രട്ടറി.കെ. പ്രജിത്ത്, ജോ: കൺവീനർ അഞ്ജു പ്രജിത്ത്, മുൻ ചെയർപേഴ്സൺ റീത്ത മനീഷ്. പങ്കെടുത്തു.പരിപാടിക്ക് വനിതാ കൂട്ടായ്മ കൺവീനർ ഉഷാ ഗോവിന്ദൻ സ്വാഗതവും, പ്രവർത്തക സമിതി അംഗം സൂര്യ മോഹൻ നന്ദിയും പറഞ്ഞു.