കെ.സുരേന്ദ്രൻ അനുസ്മരണം നടത്തി
തളിപ്പറമ്പ: സമുന്നതനായ കോൺഗ്രസ്സ് നേതാവും, ഐ.എൻ.ടി.സി.യുടെ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.സുരേന്ദ്രന്റെ ആറാമത് ചരമ വാർഷികദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തളിപ്പറമ്പ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് മന്ദിരത്തിൽനടന്ന ചടങ്ങിൽ അഡ്വ: ടി.ആർ. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി.പി.കെ. സരസ്വതി, മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ രജനി രമാനന്ദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എൻ. പൂമംഗലം, കെ.രമേശൻ പ്രമീള രാജൻ അഡ്വ: ടി.പി. രാമചന്ദ്രൻ മാവില പത്മനാഭൻ പി.വി. നാണു എന്നിവർ സംസാരിച്ചു