
ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
മുണ്ടേരി : ഏച്ചൂർ കമാൽ പീടികക്ക് സമീപം കാർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കലക്ടർ ചാലിൽ ഹൗസിൽ ബി.ബീനയാണ് മരിച്ചത്. ഉച്ചക്ക് 12:15 ഓടെ യാണ് അപകടം. വഴിയരികിലൂടെ ഏച്ചൂർ ഭാഗത്ത് നിന്ന് കമാൽ പീടിക ഭാഗത്തേ നടന്നുവരികയായിരുന്ന സ്ത്രീയെ അതേ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എന്നും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് സംഭവം നേരിൽ കണ്ട നാട്ടുകാരൻ പറഞ്ഞു.
KL-59N9487 സ്വിഫ്റ്റ് കാറാണ് ഇടിച്ചത്. ഉച്ചക്ക് 12 മണിയോടെ പണമടക്കാൻ ബേങ്കിൽ എത്തിയതായും ശേഷം കലക്ഷന് ഇടങ്ങിയതായിരുന്നതാണെന്നും അല്പസമയത്തിന് ശേഷമാണ അപകട വിവരം അറിഞ്ഞതെന്നു സഹപ്രവർത്തക പറഞ്ഞു. ഭർത്താവ് വാരം തക്കാളിപ്പിടിക സ്വദേശി പ്രദീപൻ. ചക്കരക്കൽ പോലീസും ഫോറൻസിക് യൂനിറ്റും സ്ഥലത്തെത്തി പരിശോധന നടത്തി.