മാന്നാർ കൊലപാതക കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്
മാന്നാർ കൊലപാതക കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. ആറ് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മുഖ്യ സാക്ഷി സുരേഷ് കുമാർ ആണ് പരാതിക്കാരൻ. സുരേഷ് കുമാർ ആണ് പൊലീസിൽ കൊലപാതക വിവരം അറിയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രണ്ടാം പ്രതി കൊലപ്പെടുത്തിയ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്, എന്നാൽ സമയപരിമിതി മൂലം അവിടെ തെളിവെടുപ്പിനു കൊണ്ട് പോകാൻ കഴിഞ്ഞില്ല. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്തു വെച്ചാണ് കൊലപ്പെടുത്തിയത്. എങ്ങനെ എന്ന് പരാമർശമില്ല. കല കൊല്ലപ്പെട്ടത് 2009 ഡിസംബര്‍ ആദ്യ ആഴ്ചയാണ്. വീട്ടില്‍ നിന്ന് പോയ കല എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു.കല ഭതൃ വീട്ടില്‍ നിന്ന് പോയി ഒന്നര മാസത്തിന് ശേഷമാണ് വിദേശത്തായിരുന്ന അനിൽകുമാർ നാട്ടില്‍ എത്തുന്നത്.കൊലപാതകം നടന്നത് അനിൽ നാട്ടിലെത്തി 5 ദിവസത്തിനുള്ളിൽ എന്നാണ് നിഗമനം. അനില്‍ കുമാര്‍ കലയെ എറണാകുളത്ത് എത്തി ജോലി സ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കലയുമായി ബന്ധമുണ്ടായിരുന്നയാള്‍ ആലപ്പുഴ കുട്ടംപേരൂര്‍ സ്വദേശിയാണ് .അനില്‍കുമാര്‍ വിദേശത്തായിരുന്ന ഘട്ടത്തില്‍ കുട്ടംപേരൂര്‍ സ്വദേശിയെ അനില്‍കുമാറിന്റെ ബന്ധുക്കള്‍ മര്‍ദിച്ചിരുന്നു.മര്‍ദിച്ചവരില്‍ മൂന്നാം പ്രതി പ്രമോദും ഉണ്ട്. കലയ്ക്ക് കുട്ടംപേരൂര്‍ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണം.