
ഇടത് അനുകൂലിയാണെങ്കിൽ പോരാളി ഷാജിയുടെ അഡ്മിൻ പുറത്തു വരണമെന്ന് എം.വി ജയരാജൻ
കണ്ണൂർ : പോരാളി ഷാജി പുറത്ത് വരൂ.
ഇടത് അനുകൂലിയാണെങ്കിൽ പോരാളി ഷാജിയുടെ അഡ്മിൻ പുറത്തു വരണമെന്ന് സി.പിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പോരാളി ഷാജിയുടെ അഡ്മിൻ ആരാണെന്ന് അറിയില്ല. പോരാളി ഷാജിയെന്ന പേരിൽ തന്നെ നിരവധി പേജുകളുണ്ട്. യഥാർത്ഥ അഡ്മിൻ വ്യാജൻമാരെ തുറന്നു കാട്ടാൻ തയ്യാറാകണം. വ്യാജ പ്രൊഫലുകൾ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി പാർട്ടിക്കെതിരെ പ്രചരണം നടത്തുകയാണ്. സോഷ്യൽ മീഡിയയിലെ വ്യാജ ഐഡികളെ കുറിച്ചാണ് പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും എം.വി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു.