വാഹന സംബന്ധമായ പിഴകൾ അടക്കാൻ മെഗാ ഇ ചലാൻ അദാലത്ത് തളിപ്പറമ്പിലും
തളിപ്പറമ്പ : കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നതിന് സംഘടിപ്പിച്ച മെഗാ അദാലത്ത് തളിപ്പറമ്പിലും സംഘടിപ്പിക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് അദാലത്ത് ഒരുക്കുന്നത്. ഒക്ടോബർ 3,4,5 തിയതികളിൽ തളിപ്പറമ്പ് സബ് ആർ ടി ഓഫീസിലാണ് അദാലത്ത് സംഘടിപ്പിക്കുക. UPI, DEBIT/CREDIT കാർഡ് എന്നിവ മുഖേന മാത്രം പിഴ തുക സ്വീകരിക്കും. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495365528 (പോലീസ്), 9188963113 (എം വി ഡി )