നടൻ സിദ്ദിഖ് 4 ദിവസം മുമ്പ് വരെ കൊച്ചിയില്‍ ഉണ്ടായിരുന്നതായി രേഖകള്‍ പുറത്ത്
കൊച്ചി : ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് 4 ദിവസം മുമ്ബ് വരെ കൊച്ചിയില്‍ ഉണ്ടായിരുന്നതായി രേഖകള്‍ പുറത്ത്. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്നാണ് രേഖകള്‍. സുപ്രീം കോടതിയില്‍ നല്‍കാനുള്ള രേഖകള്‍ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയില്‍ എത്തിയാണ്. ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകള്‍ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ദിഖിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചപ്പോഴാണ് പൊലീസിന്റെ മൂക്കിൻ തുമ്ബത് പ്രതി എത്തിയത്. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയില്ല. ബലാത്സംഗക്കേസില്‍ മുൻകൂർ ജാമ്യഹർജി തള്ളി ദിവസങ്ങള്‍ പി ന്നിട്ടിട്ടും സിദ്ദിഖിനെ കണ്ടെത്താതെ പൊലീസ് കണ്ണടക്കുകയാണ്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വിവരമൊന്നും ലഭിച്ചിരുന്നില്ല. നടൻ്റെ സുഹൃത്തുക്കളുടെ വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റർ ചെയ്തിരുന്നു.