പരിസ്ഥിതി ദിനം ആചരിച്ചു.
ന്യൂ മാഹി :ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പള്ളിപ്രം എൽ പി സ്കൂളിൽ വച്ച് പരിസ്ഥിതി ദിനം ആചരിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ സെയ്തു വിന്റെ അധ്യക്ഷതയിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ഫലവൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ എം ഒ അങ്കിത സ്വാഗതം പറഞ്ഞു. സ്കൂൾ പ്രഥമ അധ്യാപിക ഷീബ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലികൊടുത്തു.വാർഡ് മെമ്പർമാരായ കെ എം സുഗിനേഷ്, കെ എം അപർണ, ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി ടി എസ് പ്രണവ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് എം വി ബൈജു നന്ദി അറിയിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ പെരിങ്ങാടി എം എൽ പി സ്കൂൾ, എം എം എൽ പി സ്കൂൾ, പള്ളിപ്രം എം എൽ പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലും ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.