
ദില്ലിയില്‍ മന്ത്രി സഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ; മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും
ന്യൂഡൽഹി : ദില്ലിയില്‍ മന്ത്രി സഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേർന്നു. ഇന്ന് ചേരുന്ന കക്ഷിയോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏഴ് പേരുകളാണ് ഒടുവിലുളളത്. ന്യൂ ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ് വര്‍മ്മ, മുതിര്‍ന്ന നേതാക്കളായ വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ, സംസ്ഥാന ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, ആര്‍എസ്എസ് പിന്തുണയുളള ജിതേന്ദ്ര മഹാജന്, ശിഖ റായ്, രേഖ ഗുപ്ത എന്നീ വനിതാ നേതാക്കളുടെ പേരും സജീവമാണ്.70 അംഗ നിയമസഭയില്‍ 48 ബിജെപി എംഎല്‍എമാരാണുളളത്. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ ഉണ്ടാകാനാണ് സാധ്യത