കെ.എസ്.ആർ.ടി.സി 220 ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നു
കൊല്ലം : കെ.എസ്.ആർ.ടി.സി 220 ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങുന്നു. ഇതിനായി ടെൻഡർ ക്ഷണിച്ചു. സ്വിഫ്റ്റിനു വേണ്ടിയാ ണ് ബസുകൾ വാങ്ങുന്നതെന്നാണ് സൂചന. ഡീസൽ ബസുകളാണ് വാങ്ങുന്നത്. മൂന്നുവർഷമോ അല്ലെങ്കിൽ നാലുലക്ഷം കിലോമീറ്ററോ വാറൻ്റി ഉണ്ടായിരിക്കണം. നിലവിലുള്ള ബസുകളേക്കാൾ ഒരു മീറ്റർ നീളക്കുറവുള്ള ഇതിന് 40 സീറ്റുകൾ ഉണ്ടാകും. ജൂലായ് ഒന്നുവരെയാണ് ടെൻഡർ സമർ പ്പിക്കാവുന്നത്.