തനിക്ക് കേൾവിക്കുറവ് സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്
തനിക്ക് കേൾവിക്കുറവ് സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗായിക ഇക്കാര്യമറിയിച്ചത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഒരു വിമാനയാത്രയ്ക്കിടെയായിരുന്നു തനിക്ക് കേൾവിക്കുറവ് സംഭവിച്ചതെന്ന് അൽക പറയുന്നു. അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്നും വൈറൽ ഇൻഫക്ഷൻ കാരണമെന്ന് ഇങ്ങനെ സംഭവിച്ചതെന്നും ഗായിക കുറിച്ചു. “വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് ഒന്നുംകേൾക്കാതായത്. തുടർന്നാണ് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചത്. എല്ലാവരും പ്രാർഥനയിൽ തന്നേയും ഉൾപ്പെടുത്തണം. ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും അൽക പറയുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്കുണ്ടാകണം”, അൽക കുറിക്കുന്നു. ഗായകരും ആരാധകരുമടക്കം നിരവധി പേരാണ് അൽകയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് പലരും കുറിച്ചിരിക്കുന്നത്,