ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ന്യൂ മാഹി:ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദേശീയ പതാക ഉയർത്തി. ശനിയാഴ്ച രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനാലാപനവും പ്രസിഡന്റിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറലും മധുരം വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ സെയ്ത്തു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, സെക്രട്ടറി ടി എസ് പ്രണവ്, വി മിനി, എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ എം സുഗിനേഷ്, എ സി രേഷ്മ, പി കെ സുനിത, വൈശാഖ് മുരളീധരൻ, പി പി ഹസീന, ഷർമില അഫ്സർ, കെ എം അപർണ, ശിൽപ ജസ്റ്റസ്, സി എച്ച് പ്രിയ എന്നിവർ സംബന്ധിച്ചു.