കണ്ണൂർ സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച്ചയെന്ന് പരാതി
കണ്ണൂർ സർവകലാശാലയിൽ പരീക്ഷ നടത്തിപ്പിൽ വീണ്ടും ഗുരുതര വീഴ്ച്ചയെന്ന് പരാതി. തിങ്കളാഴ്ച നടന്ന മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സിൻ്റെ അഡ്വാൻസ്ഡ് ഇക്കണോമെട്രിക്സ് എന്ന വിഷയത്തിലാണ് വീഴ്ച. നാൽപ്പത് മാർക്കിൻ്റെ തിയറി പരീക്ഷക്ക് പകരം 60 മാർക്കിന്റെ ചോദ്യമാണ് ഉണ്ടായിരുന്നതെന്ന് സെനറ്റ് അംഗവും കെ എസ് യു നേതാവുമായ ആഷിത്ത് അശോകൻ പരാതി നൽകി. ഇരുപത് മാർക്കിൻ്റെ പ്രാക്ടിക്കൽ പരീക്ഷക്ക് പകരമായാണ് തിയറിക്ക് മാത്രമായി 60 മാർക്കിൻ്റെ ചോദ്യം നൽകിയത്. പരീക്ഷ സംബന്ധിച്ച വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ആഷിത്ത് അശോകൻ വിസിക്ക് പരാതി നൽകിയത്.