നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു; ഇനി അവന്തികാ ഭാരതി എന്ന് പേര്
നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു. ഇനി അവന്തികാ ഭാരതി എന്ന് പേര്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രം അവന്തിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അഖിലയുടെ സന്യാസ ദീക്ഷയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത് അവരുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ്. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചുവെന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തിൽ സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയുമുണ്ട്.
കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. ഡല്‍ഹിയിലെ ജവാഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അഖില തുടര്‍പഠനത്തിനായി അമേരിക്കയിലേക്ക് പോയി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെലോഷിപ്പ് പൂര്‍ത്തിയാക്കി. നിലവില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഫുള്‍ബ്രൈറ്റ് ഡോക്ടറല്‍ ഫെലോ ആണ്.