നീലേശ്വരം വെടിക്കെട്ട് അപകടം; പൊളളലേറ്റ ഒരാള്‍ കൂടി മരിച്ചു
കാസര്‍കോട് : നീലേശ്വരം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട് മിംസില്‍ ചികിത്സയിലിരി ക്കെയാണ് മരണം. അപകടത്തില്‍ 60 ശതമാനത്തില്‍ അധികം രതീഷിന് പൊള്ളലേറ്റിരുന്നു. നിലവില്‍ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി. ഇന്നലെ രാത്രിയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38) മരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് വീരര്‍കാവ് ക്ഷേത്രത്തില്‍ അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ വെടിക്കെട്ടുപുരയ്ക്ക് തീപ്പിടിച്ച് 154 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് നടന്ന തെയ്യംകെട്ടലിനിടെയാണ് അപകടം നടന്നത്.