കണ്ണൂരിലെ തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്ക് വയറുനിറയെ ഭക്ഷണവുമായി വിദ്യാർതികൾ
കണ്ണൂർ : കണ്ണൂരിലെ തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്ക് വയറുനിറയെ ഭക്ഷണവുമായി വിദ്യാർതികൾ. പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരാണ് എത്തിയത്. മഴ ആയതിനാൽ സ്കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തങ്ങളുടെ സേവന സന്നദ്ധതക്ക് അവധി കൊടുക്കാൻ വിദ്യാർഥികൾ തയ്യാറായിരുന്നില്ല. തങ്ങളുടെ വീടുകളിൽ നിന്നും ഇലയിൽ പൊതിഞ്ഞ വിഭവസമൃദ്ധമായ ഭക്ഷണവുമായാണ് വിദ്യാർത്ഥികൾ കണ്ണൂരിലെ തെരുവിൽ എത്തിയത്.
തെരുവിൽ കഴിയുന്ന വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ പോലീസ്- ബി ഡി കെ അക്ഷയ പാത്രത്തിലൂടെയാണ് അവർ തങ്ങളുടെ സേവന സന്നദ്ധത പ്രകടമാക്കിയത് നൂറോളം പൊതിച്ചോറുകൾ അക്ഷയ പാത്രത്തിലൂടെ വിതരണം ചെയ്തു. സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി എസ് സുശാന്ത്, എം കെ മനേഷ് സ്കൂൾ അധ്യാപകരായ കെ പി ശാലിനി, ഐ ജെ ഷീബ, എൻഎസ്എസ് വളണ്ടിയർ ലീഡർ അമാന്റ എലിസബത്ത്, പി ടി സായന്ത്, യദുനന്ദ് രഞ്ജിത്ത്, എ കെ ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.