ഒമാനിൽ മുങ്ങിയ എണ്ണകപ്പലിൽ നിന്ന് എട്ടു ഇന്ത്യക്കാർ അടക്കം ഒൻപത് പേരെ രക്ഷപ്പെടുത്തി
മസ്ക്കറ്റ് : പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലിൽ നിന്ന് ഒൻപത് പേരെ രക്ഷപെടുത്തി. ഇന്ത്യൻ നാവിക സേന രക്ഷപെടുത്തിയവരിൽ എട്ട് ഇന്ത്യാക്കാരും ഒരു ശ്രീലങ്കൻ പൗരനും. കപ്പൽ പൂർണമായും മുങ്ങി കണ്ടെത്താനാകാത്തവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി നാവിക സേന. അഞ്ച് ഇന്ത്യാക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസമാണ് കപ്പൽ മുങ്ങി ഇന്ത്യക്കാർ അടക്കമുള്ളവരെ കാണായത്. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെൻ്റർ അറിയിച്ചു. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്.