ഇരിട്ടി അയ്യൻകുന്നിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ വെമ്പുഴചാലിൽ മാറാമറ്റത്തിൽ അമ്മിണിയുടെ വീട് കനത്ത മഴയിൽ തകർന്നു. കട്ടക്കൊണ്ട് നിർമ്മിച്ച പഴയ വീടായിരുന്നു. ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം. അമ്മിണിയും മകൻ വിനോദും രണ്ട് കുട്ടികളും വീട്ടിൽ ഉള്ളപ്പോൾ തന്നെയാണ് വീട് ഇടിഞ്ഞു വീണത്. ശബ്ദം കേട്ട് എല്ലാവരും വീടിന് വെളിയിലേക്ക് ഓടി ഇറങ്ങിയത് കൊണ്ട് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. ലൈഫ് ഭവന പദ്ധതിയിൽ വീടിന് ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബമാണ് അമ്മിണിയുടേത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ സനൂഷ്, സിവിൽ പോലീസ് ഓഫീസർ ഷമീർ, എസ് ഒ ജി അംഗങ്ങളായ അംഗങ്ങളായ പ്രജീഷ്, അനീഷ് എന്നിവരും സ്ഥലത്തെത്തി. കുടുംബത്തെ അടിയന്തരമായി സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.