തൃച്ചംബരം പഞ്ചവടി റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
തളിപ്പറമ്പ:തൃച്ചംബരം പഞ്ചവടി റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. തൃച്ചംബരം പഞ്ചവടി റസിഡൻ്റ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും അസോസിയേഷൻ പ്രസിഡണ്ട് എം.വി. നാരായണൻ്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ നിയോജക മണ്ഡലം MLA ബഹു: ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. തുടർന്ന് SSLC, PLUS -2 , മറ്റ് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച കുട്ടികളെ M.L.A.അനുമോദിച്ചു. സെക്രട്ടറി കെ. പ്രജിത്ത് സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ച് വാർഡ് കൗൺസിലർ പി.വി. സുരേഷ്, വനിതാ കൂട്ടായ്മ രക്ഷാധികാരി രജനി രമാനന്ദ്, വനിതാ കൂട്ടായ്മ ചെയർപേഴ്സൺ പ്രേമ നാരായണൻ എന്നിവർ സംസാരിച്ചു. പി. ആർ എ ട്രഷറർ എം പവിത്രൻ, വൈസ് പ്രസിഡണ്ട് കെ.വി. വിലാസൻ , ജോ:സെക്രട്ടറി കെ. ഗോവിന്ദൻ,വനിത കൂട്ടായ്മ കൺവീനർ ഉഷ ഗോവിന്ദൻ, ട്രഷറർ പുഷ്പ പവിത്രൻ, വൈസ് ചെയർപേഴ്സൺ ബീന സജിത്ത്, ജോ: കൺവീനർ അഞ്ജു പ്രജിത്ത് എന്നിവർ സംബന്ധിച്ചു. അംഗങ്ങൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ പൂക്കൾഉപയോഗിച്ച് ഓണപ്പൂക്കളം ഒരുക്കിക്കൊണ്ട് കുടുംബാംഗങ്ങളുടെ കലാപരിപാടിയും കായിക വിനോദവും ഓണസദ്യയും ഉണ്ടായി. പരിപാടിക്ക് പി.ആർ എ ജോ:സെക്രടറി എൻ എം സീത നന്ദി പറഞ്ഞു.