കണ്ണൂർറെയിൽവേ സംരക്ഷണ സേന വിവിധ പരിപാടികളോടെ സ്ഥാപക ദിനം ( റൈസിങ് ഡേ) ആഘാഷിച്ചു.
കണ്ണൂർ;കണ്ണൂർറെയിൽവേ സംരക്ഷണ സേന വിവിധ പരിപാടികളോടെ സ്ഥാപക ദിനം ( റൈസിങ് ഡേ) ആഘാഷിച്ചു.അതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൃക്ഷ തൈകൾ നട്ടു. കണ്ണൂർ ഗവർമെന്റ് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ സേനാംഗങ്ങൾ രക്തം ദാനം ചെയ്തു. കണ്ണൂർ പ്രഭാത് ജംഗ്ഷനിലുള്ള സ്നേഹാലയത്തിൽ ഉച്ചഭക്ഷണവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. കൂടാതെ സേനാംഗങ്ങളായ മനോജ് കുമാർ, അഷ്റഫ്, രഘുനാഥ്, സയൂജ്യ എന്നിവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.ആർ.പി.എഫ്. ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ . അംബു .പി. കുമാർ . പോസ്റ്റ് കമാണ്ടർ.ജെ. വർഗീസ് . വി.വി.സഞ്ജയ് കുമാർ .എ.എസ്സ്. ഐ. എന്നിവർ നേതൃത്വം നൽകി.സ്റ്റാഫ് സിക്രട്ടറി . എം.വി.അബ്ദുൾ അസീസ്, അസിസ്റ്റന്റ് സിക്രട്ടറി ഷാജിത്ത് തുടങ്ങിയവരും പങ്കെടുത്തു.