ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടം: ചിറക്കൽ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു
ചിറക്കൽ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ട ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചിറക്കൽ പഞ്ചായത്ത് ഹാളിൽ നടന്നു. ചിറക്കൽ പഞ്ചായത്തും വളപട്ടണം ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി അജൈബ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. മോളി അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മോഹനൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വളപട്ടണം എസ്.എച്ച്.ഒ വിപിൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വാർഡ് മെമ്പർ സജിൻ സി. തൂഫാൻ വാരിയർ ബാഡ്ജ് ഉദ്ഘാടനം നിർവഹിച്ചു. എക്സൈസ് ഓഫീസർ ഷനിൽ കുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം പി.വി. നിധീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.പി. സജിത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം തോടേൻ മോഹനൻ, ഗ്രാമപഞ്ചായത്ത് സമിതി ചെയർമാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വായനശാല പ്രതിനിധികൾ, ജനമൈത്രീ പൊലീസ് എ.ഡി.എൻ.ഒ വിജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീജ ചെരുവാട്ടിൽ നന്ദി പറഞ്ഞു