ഒഫ്താ ഗ്രാൻഡ് റൗണ്ട്സ്, ബിയോണ്ട് ദി ഒബ്യസ്
ഒഫ്താ ഗ്രാൻഡ് റൗണ്ട്സ്, ബിയോണ്ട് ദി ഒബ്യസ്
കണ്ണൂർ:നേത്ര ചികിത്സാ മേഖലയിലെ എല്ലാ ഉപവിഭാഗങ്ങളെയും ഉൾപ്പെടുത്തി കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ, കേരള സൊസൈറ്റി ഓഫ് ഓഫ്താൽമിക് സർജൻസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി, ഓഫ്തൽമിക് സൊസൈറ്റി ഓഫ് കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ OPHTHA GRAND ROUNDS, BEYOND THE OBVIOUS എന്ന പേരിൽ ഏകദിന പരിശീലന സെമിനാർ നടന്നു. ഹോട്ടൽ ബിനാലെ ഇൻ്റർനാഷ്ണലിൽ നടന്ന സെമിനാർ കേരള സൊസൈറ്റി ഓഫ് ഓഫ്താൽമിക് സർജൻസ് വൈസ് പ്രസിഡൻ്റ് ഡോ. ഗോപാൽ എസ് പിള്ള ഉദ്ഘാടനം ചെയ്തു.
നേത്ര രോഗ വിദഗ്ദ്ധൻമാർക്കായി അറിവ് പുതുക്കൽ, വൈദഗ്ധ്യം വർധിപ്പിക്കൽ, രോഗീപരിചരണം മെച്ചപ്പെടുത്തൽ, മെഡിക്കൽ എത്തിക്സ് നിലനിർത്തൽ, അനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോട് കൂടി, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരത്തോടു കൂടിയാണ് പരിശീലന പരിപാടി നടന്നത്.
കുട്ടികളിലെ കാഴ്ചക്കുറവ്, സങ്കീർണ്ണമായ തിമിര ശസ്ത്രക്രിയകൾ, പ്രായമായവരിലെ റെറ്റിന രോഗങ്ങൾ, ഡയബറ്റിക്ക് റെറ്റിനോപ്പതി, ഗ്ലോക്കോമ ഇവാല്യുവേഷൻ വിഷയങ്ങൾക്ക് പുറമെ നേത്രചികിത്സ മേഖലയിൽ എഐയുടെ സാധ്യതകൾ എങ്ങിനെ ഉപയോഗിക്കാം എന്നീ വിഷയങ്ങൾ പരിശീലന പരിപാടിയിൽ ഉൾപ്പെട്ടുത്തിയിരുന്നു. ഡോ. ഗോപാൽ എസ് പിള്ളൈ, ഡോ ലൈല മോഹൻ, ഡോ. പ്രകാശ് വി.എസ്, ഡോ. ശ്രീനി എടക്ലോൺ, ഡോ. മരിയൻ പോളി, ഡോ. രാജേഷ് പി, ഡോ. ജെയ്സൺ വി എ, തുടങ്ങിയ നേത്രരോഗ വിദഗ്ദ്ധർ വിവിധ വിഷയങ്ങളെ കുറിച് തങ്ങളുടെ ചികിത്സാ അനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി പ്രസിഡൻറ്റ് ഡോ. ജോണി സെബാസ്റ്റ്യൻ, ഓഫ്തൽമിക് സൊസൈറ്റി ഓഫ് കണ്ണൂർ പ്രസിഡൻറ്റ് ഡോ ശർമിൽ ഗോപാൽ പി , കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ മാനേജിങ് ട്രസ്റ്റി എം .ജി ഗോപിനാഥ്, കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ പ്രകാശ് വി.എസ്, തലശ്ശേരി കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. സിമി മനോജ്കുമാർ, റെറ്റിന ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. കിരൺ കെ. ആർ,ജനറൽ മാനേജർ ജെയ്സൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.