മുന്‍ ഡി.വൈ.എസ്.പി പി.സുകുമാരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
കണ്ണൂർ : അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിച്ച മുന്‍ ഡി.വൈ. എസ്.പി പി.സുകുമാരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി മെംപര്‍ ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്. ബിജെപി വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കുമ്മനം രാജശേഖരന് പറഞ്ഞു. അത് ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി അംഗത്വ കാമ്പയിന് അവലോകന യോഗം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് മുന്‍ ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് എം.കെ. രാജുവും കുമ്മനം രാജശേഖരനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.