അധ്യാപികയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ഗുരുതരാരോപണവുമായി കുടുംബം.
പാനൂർ:പാനൂരിലെ അധ്യാപികയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ഗുരുതരാരോപണവുമായി കുടുംബം.അധ്യാപിക ആദിത്യ അനിൽകുമാറിനെ ആൺസുഹൃത്ത് മർദ്ദിച്ചതായി കുടുംബം ആരോപിച്ചു. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.സംഭവത്തിൽ, മാതാവിന്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദനത്തിൽ ശരീരത്തിനേറ്റ പാടുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങളും പോലീസിന് കൈമാറി. കണ്ണൂർ സർവ്വകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്ന ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്