നീറ്റ്പരീക്ഷ മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ സർവീസ്
പാലക്കാട്:ഈ ഞായറാഴ്ച നടക്കുന്ന നീറ്റ് (NEET) പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികളുടെ യാത്രാസൗകര്യം മുൻനിർത്തി മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. രണ്ട് അൺ റിസർവ്ഡ് മെമു വണ്ടികളും ഒരു പാസഞ്ചർ വണ്ടിയുമാണ് ഞായറാഴ്ച സർവീസ് നടത്തുക.ഉച്ചയ്ക്ക് 2.00 മുതൽ വൈകീട്ട് 5.20 വരെയാണ് പരീക്ഷാസമയം. പരീക്ഷയ്ക്ക് ശേഷമുള്ള മടക്കയാത്രയ്ക്കായി വൈകീട്ട് 5.56-ന് കാസർകോട്ടെത്തുന്ന മംഗളൂരു-കണ്ണൂർ പാസഞ്ചർ (56704) ട്രെയിനും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താം. ടിക്കറ്റുകൾ റെയിൽവേ കൗണ്ടറുകൾ, എ.ടി.വി.എം. (ATVM) മെഷീനുകൾ, റെയിൽ വൺ (Rail One) ആപ്പ് എന്നിവ വഴി ലഭ്യമാകും