പറശ്ശിനിക്കടവിൽ വെള്ളം ഇറങ്ങിയതോടെ മുത്തപ്പൻ മടപ്പുരയിലെ ചടങ്ങുകളും സാധാരണ നിലയിലായി
പറശ്ശിനിക്കടവ് : പറശ്ശിനിക്കടവിൽ വെള്ളം ഇറങ്ങിയതോടെ മുത്തപ്പൻ മടപ്പുരയിലെ ചടങ്ങുകളും സാധാരണ നിലയിലായി. നിറകതിർ സമർപ്പണം ആറിന് രാവിലെ 8.30-നും 9.30-നും ഇടയിൽ നടക്കും. എട്ടിന് രാത്രി സുബ്രഹ്മണ്യപൂജയും ഒൻപതിന് രാവിലെ ഗണപതിഹോമവും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ തിരുവപ്പനയും സന്ധ്യയ്ക്ക് വെള്ളാട്ടവും ഉണ്ടാകും. പ്രസാദവിതരണവും അന്നദാനവും എല്ലാ ദിവസവും സാധാരണ നിലയിൽ ഉണ്ടാകുമെന്ന് മടപ്പുര അറിയിച്ചു.