വയനാട് ഉരുൾപൊട്ടൽ; രാഹുൽ ഗാന്ധിയും കർണാടക സർക്കാരും നൂറ് വീടുകൾ വീതം നിർമിച്ചു നൽകും
കൽപ്പറ്റ : ഉരുൾപൊട്ടലിനെ തുടർന്ന് വീട് നഷ്ടമായവർക്ക് വീട് നിർമിച്ച് നൽകാൻ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നൂറുപേർക്കാണ് രാഹുൽ ഗാന്ധി വീട് നിർമിച്ച് നൽകുക. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഈ വിവരം പങ്കുവെച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽഗാന്ധി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വഴിയാണ് നൂറുവീടുകൾ നിർമിച്ചു നൽകുമെന്ന ഉറപ്പ് മുഖ്യമന്ത്രിക്ക് നൽകിയത്. അതേ സമയം തന്നെ ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ കർണാടക സർക്കാരും സന്നദ്ധത അറിയിച്ചു. കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.