പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
പരിയാരം : പരിയാരം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പരിയാരം ഗ്രാമ പഞ്ചായത്തിൽ വെച്ച് നടത്തിയ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . ടി വി പത്മലോചനൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സുഷ ബി. പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈമ കെ ആദ്യ വില്പന നിർവ്വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ. ടി.സുനിൽകുമാർ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . ഒ.വി.രമ . വാർഡ് മെമ്പർ. ഫാറൂഖ് കെ എം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ ,എന്നിവർ പങ്കെടുത്തു.പരിയാരം കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ നടീൽ വസ്തുക്കൾ വിതരണം ചെയ്തു.SMAM രജിസ്ടേഷനും AIF ,KCC, വിള ഇൻഷൂറൻസ് പദ്ധതി എന്നിവയെ കുറിച്ചുള്ള ക്ലാസ്സുകളും സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിന് കൃഷി ഓഫീസർ ഡോ: ഷിൽ നമുകുന്ദൻ സ്വാഗതവും സീനിയർ കൃഷി അസിസ്റ്റൻ്റ് ബിന്ദു കെ നന്ദിയും പറഞ്ഞു.