ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16 കുപ്പിമാഹി മദ്യം പിടികൂടി
ന്യൂ മാഹി:ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16 കുപ്പിമാഹി മദ്യം പിടികൂടി .ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബസ്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 16കുപ്പി (8ലിറ്റർ )മാഹി മദ്യം കണ്ടെത്തിയത്. പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് കെ, സുദീപ് ടിപി.എന്നിവരും ഉണ്ടായിരുന്നു