പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്ത്തകന് കുത്തേറ്റു മരിച്ചു
പത്തനംതിട്ട : പത്തനംതിട്ടയിൽ സി ഐ ടി യു പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ ആണ് സംഭവം. ജിതിന് (36) ആണ് കൊല്ലപ്പെട്ടത്. മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, തിരുവനന്തപുരം പോത്തന്‍കോട്ട് രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുടുംബപ്രശ്നം സംസാരിക്കുന്നതിനിടെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പോത്തന്‍കോട് പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് വെട്ടിയത്. സംഭവ ശേഷം കൊച്ചുമോന് ഒളിവില്‍ പോയി. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി