പയ്യന്നൂരിൽ കാർ കത്തി നശിച്ചു; നിർത്തിയിട്ട ടൊയോട്ട ഫോർച്യൂണർ കാറാണ് പുലർച്ചയോടെ കത്തി നശിച്ചത്
പയ്യന്നൂർ : കുന്നരു കാരന്താട് ആഡംബര വാഹനം കത്തി നശിച്ചു.കുന്നരു കാരന്താട് പോസ്റ്റ് ഓഫീസിന് സമീപത്തെ എം.സി.ഹൗസില്‍ ദിഗിന്‍ രാഘവന്റെ വീടിൻ്റെ മുന്നിൽ നിർത്തിയിട്ട കെ.എല്‍-86 ബി-5555 ടയോട്ട ഫോർച്യൂൺ കാറാണ് ഇന്ന് പുലർച്ചയോടെ കത്തി നശിച്ചത്. പയ്യന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. കാരണം വ്യക്തമല്ല അന്വേഷണം ആരംഭിച്ചു.