കണ്ണൂർ ജില്ലയിൽ കനത്ത മഴ; വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു
കണ്ണൂർ : ജില്ലയിൽ കനത്ത മഴ തുടരുമ്പോൾ വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് വെള്ളക്കെട്ടിൽവീണ് സ്ത്രീ മരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഒരാൾ കൂടി മരിച്ചത്. മട്ടന്നൂരിനടുത്ത് കുംഭം മൂലയിൽ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. കോളാരിയിലെ കുഞ്ഞാമിന ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആണ് കുഞ്ഞാമിന വീടിനടുത്തെ വെള്ളക്കെട്ടിൽ അകപ്പെട്ടത്. ചൊക്ളി ഒളവിലത്ത് ചൊവ്വാഴ്ച രാവിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ കൂടി മരിച്ചു. 62 കാരനായ ചന്ദ്രശേഖരാണ് മരിച്ചത്.