പയ്യന്നൂരിൽ 46 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി 3 പേർ പിടിയിൽ
പയ്യന്നൂർ : കുഴൽപ്പണവുമായി 3 പേർ പിടിയിൽ. പയ്യന്നൂരിൽ വച്ചാണ് 46 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടിയത്. പയ്യന്നൂർ പോലീസും കണ്ണൂർ റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശികളായ ശിവാജി, ആദർശ്, സത്യവാങ് എന്നിവരാണ് പിടിയിലായത്.