നാടൻ പാട്ടു കലാകാരന്മാരുടെ സംഘടനയായ നാട്ടു കലാകാരക്കൂട്ടം ഷാജു പനയൻ അനുസ്മരണം നടത്തുന്നു
കണ്ണൂർ : നാടൻ പാട്ടു കലാകാരന്മാരുടെ സംഘടനയായ നാട്ടു കലാകാരക്കൂട്ടം ഷാജു പനയൻ അനുസ്മരണം നടത്തുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാരനായിരുന്ന അത്തായക്കുന്നിലെ ഷാജു പനയൻ നാടൻ പാട്ട് മേഖലയിൽ ഒരു പാട് സംഭാവനകൾ നൽകീട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികൾ പങ്കിട്ട ഷാജു പനയൻ അത്തായക്കുന്നിലെ സൗപർണ്ണിക കലാവേദിയിലെ കലാകാരൻ കൂടിയായിരുന്നു.
ഷാജുപനയൻ അനുസ്മരണം ജൂലൈ 30 മുതൽ ആഗസ്റ് 25 വരെ വിവിധ പരിപാടികളുടെ നടത്തുമെന്ന് ഷാജു പനയൻ അനുസ്മരണ ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് വാർത്താ സമ്മേളത്തിൽ പറഞ്ഞു. 30 ന് 9-30 ന് കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ രക്ത ദാന ക്യാമ്പ് നടത്തും. ജില്ലയിലെ 50 ഓളം കലാകാരന്മാർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബേങ്കിലേക്ക് രക്തം നൽകുന്നതിന്റെ ഉൽഘാടനം എ സി പി ടി കെ രത്നകുമാർനിർവ്വഹിക്കും. നാട്ടറിവ് ശില്പശാല, നാടൻ കലാ സെമിനാറുകൾ എന്നിവയും അനുസ്മരണത്തോടനു. ബന്ധിച്ച് നടത്തും. സമാപന ദിവസം ജില്ലയിലെ മികച്ച നാടൻ പാട്ടു കലാകാരന് ചടങ്ങിൽ പ്രഥമ ഷാജു പനയൻസ്മാരക പുരസ്കാരവു 60 വയസ്സ് കഴിഞ്ഞപ്രശസ്ത നാടൻ പാട്ട് കലാകാരന്മാർക്കുള്ള ആദരായനവും നടത്തും. വാർത്താ സമ്മേളത്തിൽ അനീഷ് കാപ്പാട്, ലിജീഷ് കതിരൂർ, പ്രവീൺ രുഗ്മ, അനിൽ തലശ്ശേരി എന്നിവരും പങ്കെടുത്തു.